നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ക്രിസ്തു, നമ്മുടെ സത്യ വെളിച്ചം

“വെളിച്ചത്തിലേക്ക് പോകൂ!” അടുത്തിടെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു വലിയ നഗരത്തിലെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ എന്റെ ഭർത്താവ് ഉപദേശിച്ചത് അതാണ്. ഞങ്ങൾ ഒരു സുഹൃത്തിനെ സന്ദർശിച്ചശേഷം ഞങ്ങൾ ഒരു എലിവേറ്ററിൽ നിന്ന് പുറത്തുകടന്നപ്പോൾ, വാരാന്ത്യമായതിൽ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ ആരെയും കണ്ടില്ല. പാതിവെളിച്ചമുള്ള ഇടനാഴികളിൽ ഞങ്ങൾ ചുറ്റിക്കറങ്ങി, ഒടുവിൽ ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട ഒരാൾ പറഞ്ഞു ''ഈ ഇടനാഴികളെല്ലാം ഒരുപോലെയാണ്,'' “എന്നാൽ എക്‌സിറ്റ് ഈ വഴിയാണ്” അദ്ദേഹം തുടർന്നു.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, ഞങ്ങൾ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്തി-തീർച്ചയായും, അത് ശോഭയുള്ള സൂര്യപ്രകാശത്തിലേക്ക് നയിക്കുന്നതായിരുന്നു.

ആശയക്കുഴപ്പത്തിലായ, നഷ്ടപ്പെട്ട അവിശ്വാസികളെ അവരുടെ ആത്മീയ അന്ധകാരത്തിൽ നിന്ന് തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചു. ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും'' (യോഹന്നാൻ 8:12). അവന്റെ വെളിച്ചത്തിൽ, ഇടർച്ചകൾ, പാപം, അന്ധകാര മേഖലകൾ എന്നിവ നമുക്ക് കാണാൻ കഴിയും. അവൻ നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ പാതയിലേക്കും തന്റെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് അത്തരം അന്ധകാരത്തെ നീക്കം ചെയ്യാൻ നാം അവനെ അനുവദിക്കുന്നു. യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ച അഗ്‌നിസ്തംഭം പോലെ, ക്രിസ്തുവിന്റെ വെളിച്ചം നമുക്ക് ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകുന്നു.

യോഹന്നാൻ വിശദീകരിച്ചതുപോലെ, യേശു “സത്യ വെളിച്ചം” (യോഹന്നാൻ 1:9) “ഇരുളോ അതിനെ പിടിച്ചടക്കിയില്ല” (വാ. 5). ജീവിതത്തിലൂടെ അലഞ്ഞുതിരിയുന്നതിനുപകരം, അവൻ വഴി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശത്തിനായി അവനെ അന്വേഷിക്കാം.

വിശ്വാസത്തിന് കീഴടങ്ങുന്നു

ഒരു ശരത്കാല പ്രഭാതത്തിൽ ജനാലകൾ തുറന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ കണ്ടത്. മൂടൽമഞ്ഞിന്റെ ഒരു മതിൽ. ''മരവിപ്പിക്കുന്ന മൂടൽമഞ്ഞ്,'' കാലാവസ്ഥാ നിരീക്ഷകർ അതിനെ വിളിച്ചു. ഞങ്ങളുടെ ലൊക്കേഷനിൽ അപൂർവമായ, ഈ മൂടൽമഞ്ഞ് അതിലും വലിയ ആശ്ചര്യത്തോടെയാണ് വന്നത്: ഒരു മണിക്കൂറിനുള്ളിൽ നീലാകാശവും സൂര്യപ്രകാശവും എന്നുള്ള കാലാവസ്ഥാ പ്രവചനം. ''ഒരു മണിക്കൂറിനുള്ളിൽ'' ''അസാധ്യം,'' ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. “നമുക്ക് കഷ്ടിച്ച് ഒരു കാൽ മുന്നിൽ കാണാൻ കഴിയും.” പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ, മൂടൽമഞ്ഞ് മാഞ്ഞുപോയി, ആകാശം ഒരു വെയിൽ തെളിഞ്ഞ നീലയിലേക്ക് മാറി.

ഒരു ജനാലയ്ക്കരികിൽ നിന്നുകൊണ്ട്, ജീവിതത്തിൽ മൂടൽമഞ്ഞ് മാത്രം കാണുമ്പോൾ എന്റെ വിശ്വാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “എനിക്ക് കാണാൻ കഴിയുന്നതിൽ മാത്രമേ ഞാൻ ദൈവത്തെ വിശ്വസിക്കൂ എന്നാണോ?”

ഉസ്സീയാ രാജാവ് മരിക്കുകയും ചില അഴിമതിക്കാരായ ഭരണാധികാരികൾ യെഹൂദയിൽ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, യെശയ്യാവ് സമാനമായ ഒരു ചോദ്യം ചോദിച്ചു. നമുക്ക് ആരെ വിശ്വസിക്കാം? യെശയ്യാവിനു വളരെ ശ്രദ്ധേയമായ ഒരു ദർശനം നൽകിക്കൊണ്ട് ദൈവം പ്രതികരിച്ചു. വരാനിരിക്കുന്ന മെച്ചപ്പെട്ട നാളുകൾക്കായി വർത്തമാനകാലത്ത് അവനെ വിശ്വസിക്കാൻ കഴിയുമെന്ന് അത് പ്രവാചകനെ ബോധ്യപ്പെടുത്തി. യെശയ്യാവ് പ്രകീർത്തിച്ചതുപോലെ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പ്രവാചകൻ കൂട്ടിച്ചേർത്തു, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ”  (വാക്യം 4).

നമ്മുടെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കുമ്പോൾ, മൂടൽമഞ്ഞ് നിറഞ്ഞ സമയത്തും ആശയക്കുഴപ്പമുള്ള സമയത്തും നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. നമുക്ക് ഇപ്പോൾ അത് വ്യക്തമായി കാണാനാകില്ല, പക്ഷേ നാം ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ, അവന്റെ സഹായം വ്‌നുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പിക്കാം.

മനസ്സലിവ് പ്രവൃത്തിയിൽ

ബെഞ്ചുകൾ നിർമ്മിക്കുന്നത് ജെയിംസ് വാറന്റെ ജോലിയല്ല. എന്നിരുന്നാലും, ഡെൻവറിലെ ഒരു സ്ത്രീ ബസ് കാത്തുനിൽക്കുമ്പോൾ തറയിൽ ഇരിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവ നിർമ്മിക്കാൻ തുടങ്ങി. അത് ''മാന്യതയില്ലാത്തതാണ്,'' ആ കാഴ്ച വാറനെ വിഷമിപ്പിച്ചു. അങ്ങനെ, ഇരുപത്തിയെട്ടുകാരനായ വർക്ക്‌ഫോഴ്‌സ് കൺസൾട്ടന്റ് കുറച്ച് തടി കണ്ടെത്തി, ഒരു ബെഞ്ച് നിർമ്മിച്ച് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചു. അത് പെട്ടെന്ന് ഉപയോഗിക്കപ്പെട്ടു. തന്റെ നഗരത്തിലെ ഒമ്പതിനായിരം ബസ് സ്റ്റോപ്പുകളിൽ പലതിനും ഇരിപ്പിടമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ബെഞ്ച് ഉണ്ടാക്കി, പിന്നെ അനേകം, ഓരോന്നിലും “മനസ്സലിവുള്ളവരാകുക” എന്ന് ആലേഖനം ചെയ്തു. അദ്ദേഹത്തിന്റെ ലക്ഷ്യം? ''എനിക്ക് കഴിയുന്ന വിധത്തിൽ, ആളുകളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക'' വാറൻ പറഞ്ഞു.

അത്തരം പ്രവർത്തനങ്ങളെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് മനസ്സലിവ്. യേശു പ്രയോഗിച്ചതുപോലെ, മനസ്സലിവ് എന്നത് വളരെ ശക്തമായ ഒരു വികാരമാണ്, അത് മറ്റൊരാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിരാശരായ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നപ്പോൾ, “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു” (മർക്കൊസ് 6:34). അവരുടെ രോഗികളെ സുഖപ്പെടുത്തി (മത്തായി 14:14) ആ മന്‌സലിവിനെ അവൻ പ്രവൃത്തിപദത്തിലെത്തിച്ചു.

നാമും “മനസ്സലിവ് ധരിക്കണം” എന്ന് പൗലൊസ് ഉദ്‌ബോധിപ്പിച്ചു (കൊലൊസ്യർ 3:12). നേട്ടങ്ങൾ? വാറൻ പറയുന്നതുപോലെ, “ഇത് എന്നെ നിറയ്ക്കുന്നു. എന്റെ ടയറുകളിൽ വായു ഉണ്ട്.”

നമുക്ക് ചുറ്റുപാടും ആവശ്യത്തിലിരിക്കുന്നവർ ധാരാളമുണ്ട്, ദൈവം അവരെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരും. നമ്മുടെ മനസ്സലിവിനെ പ്രവർത്തനക്ഷമമാക്കാൻ ആ ആവശ്യങ്ങൾ നമ്മെ പ്രേരിപ്പിക്കും, ക്രിസ്തുവിന്റെ സ്‌നേഹം നാം കാണിക്കുമ്പോൾ ആ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.

ആഴമുള്ള വെള്ളം

1992-ൽ ബിൽ പിങ്ക്‌നി ഒറ്റയ്ക്ക് അപകടകരമായ ഗ്രേറ്റ് സതേൺ മുനമ്പിനു ചുറ്റുമുള്ള കഠിനമായ പാതയിലൂടെ ലോകപര്യടനം നടത്തിയത് ഉയർന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. കുട്ടികളെ പ്രചോദിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതിൽ അദ്ദേഹം പഠിച്ച ചിക്കാഗോ ഇന്നർ സിറ്റി എലമെന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം? നന്നായി പഠിക്കുന്നതിലൂടെയും ഒരു പ്രതിബദ്ധതയിലൂടെയും അവർക്ക് എത്ര ദൂരം പോകാനാകുമെന്ന് കാണിക്കാനായിരുന്നു അത്. തന്റെ ബോട്ടിന് പേരിടാൻ അദ്ദേഹം തിരഞ്ഞെടുത്ത വാക്ക് പ്രതിബദ്ധത എന്നതായിരുന്നു. ബിൽ സ്‌കൂൾ കുട്ടികളെ പ്രതിബദ്ധതയിൽ കയറ്റി കടലിലിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം പറയുന്നു, ''അവർ ടില്ലർ കൈയിൽ പിടിക്കുകയും നിയന്ത്രണം, ആത്മനിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു, അവർ ടീം വർക്കിനെക്കുറിച്ച് പഠിക്കുന്നു . . . ജീവിതത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാനകാര്യങ്ങളും അവർ പഠിക്കുന്നു.”

പിങ്ക്‌നിയുടെ വാക്കുകൾ ശലോമോന്റെ ജ്ഞാനത്തിന്റെ ഒരു ചിത്രം വരയ്ക്കുന്നു. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” (സദൃശവാക്യങ്ങൾ 20:5). തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ പരിശോധിക്കാൻ അദ്ദേഹം മറ്റുള്ളവരെ ക്ഷണിച്ചു. അല്ലാത്തപക്ഷം, ''ഇതു നിവേദിതം'' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി” ആകുന്നു എന്നു ശലോമോൻ പറഞ്ഞു (വാക്യം 25).

ഇതിനു വിപരീതമായി, ബിൽ പിങ്ക്‌നിക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു, അത് ഒടുവിൽ അമേരിക്കയിലുടനീളമുള്ള മുപ്പതിനായിരം വിദ്യാർത്ഥികളെ തന്റെ യാത്രയിൽ നിന്ന് പഠിക്കാൻ പ്രചോദിപ്പിച്ചു. നാഷണൽ സെയിലിംഗ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരനായി അദ്ദേഹം മാറി. ''കുട്ടികൾ നിരീക്ഷിക്കുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു. സമാനമായ ഉദ്ദേശ്യത്തോടെ, ദൈവത്തിന്റെ നിർദ്ദേശങ്ങളുടെ ആഴത്തിലുള്ള ബുദ്ധ്യുപദേശത്താൽ നമുക്ക് നമ്മുടെ ഗതിയെ ക്രമീകരിക്കാം.

അവൻ നമ്മെ പുതുക്കുന്നു

ഒരു ട്രാവലിംഗ് എക്‌സിക്യൂട്ടീവെന്ന നിലയിൽ, ഷോൺ സീപ്ലർ ഒരു വിചിത്രമായ ചോദ്യവുമായി മല്ലിട്ടു. ഹോട്ടൽ മുറികളിൽ അവശേഷിക്കുന്ന സോപ്പിന് എന്ത് സംഭവിക്കും? മാലിന്യക്കൂമ്പാരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ദശലക്ഷക്കണക്കിന് സോപ്പ് ബാറുകൾക്ക് പകരം പുതിയ ജീവിതം കണ്ടെത്താൻ കഴിയുമെന്ന് സീപ്ലർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹം ക്ലീൻ ദ വേൾഡ് ആരംഭിച്ചു, അത് എണ്ണായിരത്തിലധികം ഹോട്ടലുകൾ, ക്രൂയിസ് ലൈനുകൾ, റിസോർട്ടുകൾ എന്നിവയെ സഹായിക്കുന്ന ഒരു റീസൈക്ലിംഗ് സംരംഭമായി മാറി. ഉപേക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് കിലോ സോപ്പിനെ അണുവിമുക്തമാക്കിയതും പുതുതായി വാർത്തെടുത്തതുമായ സോപ്പ് ബാറുകളാക്കി മാറ്റി നൂറിലധികം രാജ്യങ്ങളിളെ ആവശ്യക്കാർ്ക്ക് അയച്ചു കൊടുക്കുന്നു. റീസൈക്കിൾ ചെയ്ത ഈ സോപ്പ് എണ്ണമറ്റ രോഗങ്ങളും മരണങ്ങളും തടയാൻ സഹായിക്കുന്നു.

സീപ്ലർ പറഞ്ഞതുപോലെ, “ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ഹോട്ടൽ മുറിയിലെ കൗണ്ടറിലുള്ള ആ ചെറിയ സോപ്പിന് അക്ഷരാർത്ഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും.”

ഉപയോഗിച്ചതോ വൃത്തികെട്ടതോ ആയ എന്തെങ്കിലും ശേഖരിക്കുന്നതും പുതിയ ജീവൻ നൽകുന്നതും നമ്മുടെ രക്ഷകനായ യേശുവിന്റെ ഏറ്റവും സ്‌നേഹപൂർവമായ സ്വഭാവമാണ്. ആ വിധത്തിൽ, അയ്യായിരം വരുന്ന ജനക്കൂട്ടത്തിന് അഞ്ച് ചെറിയ യവത്തപ്പവും രണ്ട് ചെറിയ മീനും നൽകിയതിനുശേഷം, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ''ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ'' (യോഹന്നാൻ 6:12).

നമ്മുടെ ജീവിതത്തിൽ, “കഴിഞ്ഞുപോയി’’ എന്ന് തോന്നുമ്പോൾ, ദൈവം നമ്മെ കാണുന്നത് പാഴായ ജീവിതങ്ങളായല്ല, മറിച്ച് അവന്റെ അത്ഭുതങ്ങളായിട്ടാണ്. അവന്റെ ദൃഷ്ടിയിൽ നാം ഒരിക്കലും എറിഞ്ഞുകളയപ്പെട്ടവരല്ല പുതിയ രാജ്യ പ്രവർത്തനത്തിനുള്ള ദൈവിക സാധ്യതകൾ നമുക്കുണ്ട്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2 കൊരിന്ത്യർ 5:17). എന്താണ് നമ്മളെ പുതിയതാക്കുന്നത്? നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തു.

ചെറുതെങ്കിലും മഹത്തരം

എനിക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയുമോ? തന്റെ വേഗത വളരെ കുറവാണെന്ന് കോളേജ് നീന്തൽക്കാരി ആശങ്കപ്പെട്ടു. എന്നാൽ ഗണിത പ്രൊഫസറായ കെൻ ഓനോ അവളുടെ നീന്തൽ വിദ്യകൾ പഠിച്ചപ്പോൾ, അവളുടെ സമയം ആറ് മുഴു സെക്കൻഡ് കൊണ്ട് എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം മനസ്സിലാക്കി-ആ മത്സര തലത്തിലെ ഗണ്യമായ വ്യത്യാസമായിരുന്നു അത്. നീന്തൽക്കാരിയുടെ പുറത്ത് സെൻസറുകൾ ഘടിപ്പിച്ചിട്ട്, അവളുടെ സമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പകരം, ഓനോ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, അത് പ്രയോഗിച്ചാൽ, നീന്തൽക്കാരിയെ വെള്ളത്തിൽ കൂടുതൽ കാര്യക്ഷമമാക്കുകയും വിജയകരമായ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും.

ആത്മീയ കാര്യങ്ങളിൽ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ നമുക്കും വലിയ മാറ്റമുണ്ടാക്കും. പ്രവാസത്തിനുശേഷം ദൈവത്തിന്റെ ആലയം പുനർനിർമ്മിക്കാൻ, അവരുടെ നേതാവായ സെരുബ്ബാബേലിനോടൊപ്പം പോരാടുന്ന നിരുത്സാഹിതരായ യെഹൂദന്മാരുടെ ഒരു ശേഷിപ്പിനെ സെഖര്യാവ് പ്രവാചകൻ സമാനമായ ഒരു തത്വം പഠിപ്പിച്ചു. എന്നാൽ 'സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ,' എന്നു സൈന്യങ്ങളുടെ യഹോവ സെരുബ്ബാബേലിനോട് പറഞ്ഞു (സെഖര്യാവ് 4:6).

സെഖര്യാവ് പ്രഖ്യാപിച്ചതുപോലെ, 'അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?' (വാ. 10). ശലോമോൻ രാജാവിന്റെ കാലത്ത് നിർമ്മിച്ച ആലയവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രവാസികൾ ആശങ്കാകുലരായിരുന്നു. എന്നാൽ ഓനോയുടെ നീന്തൽക്കാരി ഒളിമ്പിക്‌സിൽ പ്രവേശിച്ചതുപോലെ - ചെറിയ തിരുത്തലുകൾക്ക് കീഴടങ്ങി മെഡൽ നേടി - നമ്മുടെ ചെറിയ പ്രവൃത്തികൾ അവനെ മഹത്വപ്പെടുത്തുന്നെങ്കിൽ, ദൈവത്തിന്റെ സഹായത്തോടുകൂടിയ ഒരു ചെറിയ, ശരിയായ പരിശ്രമം പോലും വിജയകരമായ സന്തോഷം നൽകുമെന്ന് സെരുബ്ബാബേലിന്റെ നിർമ്മാതാക്കളുടെ സംഘം മനസ്സിലാക്കി. ദൈവത്തിൽ ചെറുത് മഹത്തരമായി മാറുന്നു.

ദൈവത്താൽ അറിയപ്പെടുക

രണ്ട് സഹോദരന്മാരെ ദത്തെടുപ്പിലൂടെ വേർപെട്ട ശേഷം, ഏകദേശം ഇരുപത് വർഷത്തിന് ശേഷം അവരെ വീണ്ടും ഒന്നിപ്പിക്കാൻ ഒരു ഡിഎൻഎ പരിശോധന സഹായിച്ചു. തന്റെ സഹോദരനാണെന്ന്, താൻ വിശ്വസിച്ച വിൻസന്റിന് കീറോൺ മെസ്സേജ് അയച്ചപ്പോൾ, ആരാണ് ഈ അപരിചിതൻ? എന്നു വിൻസെന്റ് ചിന്തിച്ചു. ജനനസമയത്ത് അവന് എന്ത് പേരാണ് നൽകിയതെന്ന് കീറോൺ ചോദിച്ചപ്പോൾ, 'ടൈലർ' എന്ന് വിൻസെന്റ് മറുപടി നൽകി. ഉടനെ അവർ സഹോദരന്മാരാണെന്ന് കീറോണിനു മനസ്സിലായി. അവന്റെ പേരിലൂടെ അവനെ തിരിച്ചറിഞ്ഞു!

ഈസ്റ്റർ കഥയിൽ ഒരു പേര് ഒരു പ്രധാന പങ്ക് വഹിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. കഥ വികസിക്കുമ്പോൾ, മഗ്ദലന മറിയ ക്രിസ്തുവിന്റെ ശവകുടീരത്തിലേക്ക് വരുന്നു, അവന്റെ ശരീരം കാണാതായപ്പോൾ അവൾ കരയുന്നു. 'സ്ത്രീയേ, നീ കരയുന്നതു എന്തു?' യേശു ചോദിക്കുന്നു (യോഹന്നാൻ 20:15). എന്നിരുന്നാലും, 'മറിയയേ'' എന്ന് അവൻ അവളുടെ പേര് വിളിക്കുന്നതുവരെ അവൾ അവനെ തിരിച്ചറിഞ്ഞില്ല (വാ. 16).

അവൻ പറയുന്നത് കേട്ട് അവൾ ''റബ്ബൂനി'' എന്ന് അരാമ്യ ഭാഷയിൽ നിലവിളിച്ചു ('ഗുരു' എന്നർത്ഥം, വാ. 16). നമ്മുടെ ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മെ ഓരോരുത്തരെയും തന്റെ മക്കളായി സ്വീകരിച്ചുകൊണ്ട് എല്ലാവർക്കുമായി മരണത്തെ കീഴടക്കി എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈസ്റ്റർ പ്രഭാതത്തിൽ യേശുവിലുള്ള വിശ്വാസികൾ അനുഭവിക്കുന്ന സന്തോഷത്തെ അവളുടെ പ്രതികരണത്തെ പ്രകടിപ്പിക്കുന്നു. അവൻ മറിയയോട് പറഞ്ഞതുപോലെ, 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു' (വാ. 17).

ജോർജിയയിൽ, പേരിലൂടെ വീണ്ടും ഒന്നിച്ച രണ്ടു സഹോദരന്മാർ 'ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക്' കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുത്തു. ഈസ്റ്റർ ദിനത്തിൽ, തന്റെ സ്വന്തമായവരോടുള്ള ത്യാഗപരമായ സ്‌നേഹം നിമിത്തം ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ഇതിനകം സ്വീകരിച്ചതിന് ഞങ്ങൾ യേശുവിനെ സ്തുതിക്കുന്നു. എനിക്കും നിങ്ങൾക്കും വേണ്ടി, അവൻ ജീവിച്ചിരിക്കുന്നു!

ശക്തവും നല്ലതും

ക്യാമ്പസിലെ യുവ ശുശ്രൂഷകൻ അസ്വസ്ഥനായി കാണപ്പെട്ടു. പക്ഷേ, ദൈവത്തിന്റെ മാർഗനിർദേശത്തിനും അവന്റെ സഹായത്തിനുമായി പ്രാർത്ഥിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. പൗലൊസ് ആവശ്യപ്പെട്ടതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കുക. മറുപടിയായി യുവാവ് ഏറ്റുപറഞ്ഞു, ''എനിക്ക് ഇനിമേൽ പ്രാർത്ഥനയിൽ വിശ്വാസമുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല.'' അദ്ദേഹം നെറ്റി ചുളിച്ചു. ''അല്ലെങ്കിൽ ദൈവം കേൾക്കുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. ലോകത്തെ നോക്കൂ.'' ആ യുവ നേതാവ് സ്വന്തം ശക്തിയിൽ ഒരു ശുശ്രൂഷ "കെട്ടിപ്പടുക്കുക'' ആയിരുന്നു, ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ദൈവത്തെ നിരസിച്ചു.

സഭയുടെ മൂലക്കല്ലെന്ന നിലയിൽ യേശു എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു-തുടക്കം മുതൽ തന്നേ. വാസ്തവത്തിൽ, തന്റെ സ്വന്തം ജനത്താൽ തന്നേ (യോഹന്നാൻ 1:11). പലരും ഇന്നും അവനെ നിരസിക്കുന്നു, അവരുടെ ജീവിതം, ജോലി, സഭകൾ പോലും വിലകുറഞ്ഞ അടിത്തറയിൽ-തങ്ങളുടെ സ്വന്തം പദ്ധതികൾ, സ്വപ്‌നങ്ങൾ, മറ്റ് വിശ്വസനീയമല്ലാത്ത അടിത്തറയിൽ -കെട്ടിപ്പൊക്കാൻ പാടുപെടുന്നു. എങ്കിലും നമ്മുടെ നല്ല രക്ഷകൻ മാത്രമാണ് നമ്മുടെ ശക്തിയും പ്രതിരോധവും (സങ്കീർത്തനം 118:14). തീർച്ചയായും, 'വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു' (വാ. 22).

നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മൂലയിൽ ഇരുന്നുകൊണ്ട്, അവന്റെ വിശ്വാസികൾ അവനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ശരിയായ വിന്യാസം അവൻ നൽകുന്നു. അതിനാൽ, 'യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്‌കേണമേ' (വാ. 25) എന്നു നമുക്കവനോടു പ്രാർത്ഥിക്കാം. ഫലമോ? 'യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ' (വാ.  26). അവൻ ശക്തനും നല്ലവനുമായതിനാൽ നമുക്ക് അവനു നന്ദി പറയാം.

മാറ്റത്തിന്റെ ഗെയിം

ആ ഹസ്തദാനം ഒരു ചരിത്രമായിരുന്നു. 1963 മാർച്ചിലെ ഒരു രാത്രിയിൽ, രണ്ട് കോളേജ് ബാസ്‌കറ്റ്ബോൾ കളിക്കാർ - ഒരു കറുത്തവർഗക്കാരനും, ഒരു വെള്ളക്കാരനും - വേർതിരിവുകളുടെ മതിലുകളെ തകർത്ത് പരസ്പരം ഹസ്തദാനം ചെയ്തു, മിസിസിപ്പി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരുടെ പുരുഷ ടീം ഒരു സങ്കരവർഗ ടീമിനെതിരെ കളിച്ചു. ആ ദേശീയ ടൂർണമെന്റിൽ, ലയോള യൂണിവേഴ്‌സിറ്റിയ്‌ക്കെതിരായ "ഗെയിം ഓഫ് ചേഞ്ച്" മത്സരത്തിൽ പങ്കെടുക്കാൻ,  മിസിസിപ്പി സ്‌റ്റേറ്റ് സ്‌ക്വാഡ് അവരുടെ സംസ്ഥാനം വിട്ടുപോകാൻ പാടിലെന്ന വിലക്ക്, പകരം കളിക്കാരെ ഉപയോഗിച്ച് ഒഴിവാക്കി. അതേസമയം, ലയോളയുടെ കറുത്ത കളിക്കാർ, എല്ലാ സീസണിലും വംശീയ അധിക്ഷേപങ്ങൾ സഹിച്ചു. യാത്രയ്ക്കിടെ പോപ്‌കോണും ഐസും ഉപയോഗിച്ചുള്ള ഏറും അടച്ച വാതിലുകളും അവർ അഭിമുഖീകരിച്ചു.

എന്നിട്ടും ആ ചെറുപ്പക്കാർ കളിച്ചു. മിസിസിപ്പി സ്റ്റേറ്റ് ബുൾഡോഗുകളെ 61-51 ന് തോൽപിച്ച ലയോള റാംബ്ലേഴ്സ് പിന്നീട് ദേശീയ ചാംപ്യൻഷിപ്പ് നേടുകയും ചെയ്തു. എന്നാൽ ആ രാത്രി ശരിക്കും എന്താണ് വിജയിച്ചത്? വെറുപ്പിൽ നിന്നും സ്നേഹത്തിലേക്കുള്ള ഒരു നീക്കം. യേശു പഠിപ്പിച്ചതുപോലെ, "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ" (ലൂക്കൊസ് 6:27).

ക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ, മാറ്റം വരുത്താനുള്ള അവന്റെ വിപ്ലവകരമായ കൽപ്പന നാം അനുസരിക്കണം. ദൈവത്തിന്റെ ഈ നിർദ്ദേശം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു കൽപ്പനയാണ്. പൗലൊസ് എഴുതിയതു പോലെ, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു" (2 കൊരിന്ത്യർ 5:17). നമ്മിലെ അവന്റെ പുതിയ വഴി എങ്ങനെ പഴയതിനെ പരാജയപ്പെടുത്തുന്നു? സ്നേഹത്താൽ മാത്രമാണ് അതു സാധ്യമാവുന്നത്. അപ്പോൾ മറ്റുള്ളവരിൽ നമുക്കവനെ കാണുവാൻ കഴിയും.

അവന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക

ആർട്ടിസ്റ്റ് അർമാൻഡ് കബ്രേര തന്റെ ലാൻഡ്‌സ്‌കേപ്പ് ഓയിൽ പെയിന്റിംഗുകളിൽ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ ഭംഗി പകർത്താൻ, ഒരു പ്രധാന കലാപരമായ തത്വം ഉപയോഗിക്കുന്നു: "പ്രതിഫലിക്കുന്ന പ്രകാശം ഒരിക്കലും അതിന്റെ ഉറവിട പ്രകാശത്തെപ്പോലെ ശക്തമല്ല." തുടക്കക്കാരായ ചിത്രകാരന്മാർ പ്രതിഫലിക്കുന്ന പ്രകാശത്തെ പെരുപ്പിച്ചു കാണിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു, "പ്രതിബിംബിക്കുന്ന പ്രകാശം നിഴലിന്റേതാണ്, അതിനാൽ അത് നിങ്ങളുടെ പെയിന്റിംഗിന്റെ നേരിട്ടുള്ള പ്രകാശ പ്രദേശങ്ങളെക്കാൾ തെളിച്ചമുള്ളതായിരിക്കരുത്."

"എല്ലാ മനുഷ്യരുടെയും വെളിച്ചം" (യോഹന്നാൻ 1:4) എന്ന നിലയിൽ യേശുവിനെ കുറിച്ച് ബൈബിളിൽ സമാനമായ ഉൾക്കാഴ്ച നാം കേൾക്കുന്നു. യോഹന്നാൻ സ്നാപകൻ, "താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു" (വാക്യം 7). സുവിശേഷത്തിന്റെ  എഴുത്തുകാരൻ നമ്മോട് പറയുന്നു, “അവൻ [യോഹന്നാൻ] വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ” (വാക്യം 8).

യോഹന്നാനെപ്പോലെ, ലോകത്തിന്റെ നിഴലിൽ ജീവിക്കുന്നവരിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് നമ്മുടെ ചുമതല. ഒരാൾ പറഞ്ഞതുപോലെ, "ഒരുപക്ഷേ നമുക്ക് ആ ചുമതല നൽകിയിരിക്കുന്നു, കാരണം അവിശ്വാസികൾക്ക് അവന്റെ പ്രകാശത്തിന്റെ ജ്വലിക്കുന്ന മഹത്വം നേരിട്ട് വഹിക്കാൻ കഴിയില്ല." 

"ഒരു സീനിൽ നേരിട്ട് പ്രകാശം പതിക്കുന്ന എന്തും സ്വയം പ്രകാശത്തിന്റെ ഉറവിടമായി മാറുന്നു" എന്ന് കബ്രേര തന്റെ കലാ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അതുപോലെ, "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ" (വാക്യം 9) യേശുവിന്റെ സാക്ഷികളായി, നമുക്ക് പ്രകാശിക്കാം. നാം അവനെ പ്രതിഫലിപ്പിക്കുമ്പോൾ, അവന്റെ മഹത്വം നമ്മിലൂടെ പ്രകാശിക്കുന്നത് കണ്ട് ലോകം അത്ഭുതപ്പെടട്ടെ.